തിരുവനന്തപുരം : ഒരു കാരണവുമില്ലാതെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആ ചാനല്‍ ഉന്നയിക്കുന്നത്, മീഡിയാ വണ്‍ ചാനലിന് എതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജമാഅത്ത ഇസ്ലാമി ചാനലായ അവര്‍ ശക്തമായ പക്ഷപാതമാണ് വെച്ചുപുലര്‍ത്തുന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
ഷാ ബാനോ കേസുമായി ബന്ധപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി തനിക്കെതിരെ തിരിയുന്നത്. ഇന്നും അവര്‍ക്ക് തന്നോട് ദേഷ്യമാണ്. അഞ്ച് പ്രാവശ്യം തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ട്. അതില്‍ അഞ്ചാമത്തേത് ഏറ്റവും അപകടം പിടിച്ചതായിരുന്നു.</
ജാമിയ മിലിയയില്‍ സംഘര്‍ഷത്തിനിടെ അവര്‍ തന്റെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ചുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ പത്ത് മിനിറ്റ് വൈകിയിരുന്നെങ്കില്‍ ജീവന് തന്നെ ആപത്ത് സംഭവിച്ചേനെ. തന്നെ ആക്രമണത്തിന് ഇരയാക്കിയ ഓരോരുത്തരും അന്ന് ജമാഅത്തെ ഇസ്ലാമിയുടെ യൂത്ത് വിംഗ് നേതാക്കളായിരുന്നു. അക്രമം ന്യായമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറ്റവും അപകടകാരികളാണ്. അവര്‍ എന്ത് വേണമെങ്കിലും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments