ബംഗളൂരു : ഹിജാബിന്റെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ചില രാജ്യവിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
‘ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ ആറ് പേര്‍ക്ക് മാത്രമാണ് ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിന്റെ പേരില്‍ പ്രക്ഷോഭം സംഘടിപ്പിച്ച് രാജ്യം മുഴുവനും വ്യാപിപ്പിക്കാനാണ് ശ്രമം’ മന്ത്രി പറഞ്ഞു.
ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി ആദ്യം രംഗത്ത് എത്തിയത് ഉഡുപ്പി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. ഉടുപ്പിയില്‍ ഒന്‍പത് പിയു കോളേജുകളാണ് ഉള്ളത്. എന്നാല്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസില്‍ വരുമ്പോള്‍ ഹിജാബ് ധരിക്കണം. ഇതിന് പിന്നില്‍ ചില രാജ്യവിരുദ്ധ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ റൂള്‍ നമ്പര്‍ 11 അനുസരിച്ച് സ്‌കൂളുകളില്‍ യൂണിഫോം ധരിക്കാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുത് എന്നാണ്. ഹിജാബ് വിവാദം ആദ്യം പൊക്കിക്കൊണ്ടുവന്നത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ്. തുടക്കത്തിലുണ്ടായ പ്രതിഷേധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചിരുന്നു. പ്രദേശത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിച്ചതാണ്. എന്നാല്‍ ചില രാഷ്ട്രീയക്കാര്‍ ഇടപെട്ടതോടെ സംഭവം വീണ്ടും ഗുരുതരമായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments