ബെംഗളൂരു: ഹിജാബ് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം കലാലയങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് അറിയിച്ചത്. എല്ലാവരും സഹകരിക്കണമെന്നും ക്രമസമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജകളില്‍ വാദം കേട്ട കോടതി ക്രമസമാധാനം പാലിക്കണമെന്ന് വിദ്യാര്‍ത്ഥിനികളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഹര്‍ജികളില്‍ വാദം നാളെയും തുടരും.
ഉഡുപ്പിയിലാണ് ആദ്യം സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. പിന്നീട് ശിവമോഗയിലേക്കും പ്രതിഷേധം വ്യാപിച്ചു. ഹിജാബിനെ എതിര്‍ത്ത് വലതുപക്ഷ വിദ്യാര്‍ത്ഥികള്‍ രംഗത്തു വരികയും ചെയ്തു. തുടര്‍ന്ന് ഹിജാബ് ധരിച്ച് എത്തരുതെന്ന് ചില കോളേജുകള്‍ അറിയിച്ചു. എന്നാല്‍ ഹിജാബ് ഒഴിവാക്കില്ലെന്ന് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുകയായിരുന്നു. ആറ് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹിജാബിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായി രണ്ട് ചേരി രൂപപ്പെട്ടു.
ഹിജാബിനെ എതിര്‍ക്കുന്ന വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്.
Post Your Comments