സിഡ്‌നി: ലോകത്തിലെ തീരപ്രദേശങ്ങളിൽ 15.5 ശതമാനം മാത്രമാണ് പാരിസ്ഥിതികമായി കേടുപാടുകൾ സംഭവിക്കാതെ ബാക്കിയുള്ളതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടുപിടിച്ചത്.
സാറ്റലൈറ്റ് ഉപയോഗിച്ചാണ് ഗവേഷകസംഘം വിവരങ്ങൾ ശേഖരിച്ചതും പഠനം നടത്തിയതും. മലിനപ്പെടാത്ത കളങ്കരഹിതമായ കടൽതീരങ്ങൾ അധികവുമുള്ളത് കാനഡ, റഷ്യ, ഗ്രീൻലാൻഡ്, ചിലി ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ്. ഇന്ത്യ, വിയറ്റ്നാം, മേഖല എന്നിവിടങ്ങളിൽ വളരെ ചുരുക്കം ഇത്തരം കടൽത്തീരങ്ങളുണ്ടെന്നും ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കടൽത്തീരങ്ങൾ സംരക്ഷിക്കേണ്ടത് പ്രകൃതിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ അനിവാര്യമാണെന്ന് ഗവേഷണ സംഘത്തിന്റെ നേതാവായ വില്യംസ് പറഞ്ഞു. ശേഷിക്കുന്ന തീരപ്രദേശങ്ങളെ സംരക്ഷിക്കാനുള്ള നടപടികളെടുക്കണമെന്ന് ഗവേഷകർ സർക്കാരിനോടും പരിസ്ഥിതി സംരക്ഷണ സംഘടനകളോടും ആവശ്യപ്പെട്ടു.
Post Your Comments