
കോട്ടയം: അതിരമ്പുഴ സ്വദേശിയായ സുരേഷിനും ഭാര്യ പ്രസന്നകുമാരിക്കും ആണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നാല് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകാൻ ഉള്ള സൗഭാഗ്യം ലഭിച്ചത്. മൂന്ന് ആൺകുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞിനുമാണ് ഒറ്റ പ്രസവത്തിലൂടെ പ്രസന്നകുമാരി ജന്മം നൽകിയത്.
നേരത്തെ ഐവിഎഫ് ചികിത്സ നടത്തി എങ്കിലും പരാജയപ്പെട്ടതോടെ പ്രസന്നകുമാരി, കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് കീഴിൽ നടത്തിയ ചികിത്സയിലാണ് സാധാരണ നിലയിൽ ഗർഭം ധരിച്ചത്. നാല് കുഞ്ഞുങ്ങളുണ്ടെന്നത് അറിഞ്ഞതോടെ വിദഗ്ധ ചികിത്സയും ആശുപത്രി ഒരുക്കിയതായി കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് പറഞ്ഞു. എട്ട് മാസം പൂർത്തിയായപ്പോഴാണ് മറ്റ് പ്രതിസന്ധികളാന്നും കൂടാതെ സിസേറിയനിലൂടെ കുട്ടികളെയും പുറത്തെടുത്തത്.
Post Your Comments