KeralaLatest NewsNews

ശമ്പള പരിഷ്കരണം വന്നിട്ടും കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി: കാരണം സാങ്കേതിക തടസ്സമെന്ന് എംഡി

എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കെഎസ്ആര്‍ടിസി ജനുവരി 19 ന് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചത്.

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് ശമ്പള പരിഷ്ക്കരണം പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ ഈ മാസവും ശമ്പള വിതരണം മുടങ്ങി. സ്പാര്‍ക്കില്‍ പുതുക്കിയ ശമ്പളം ഭേദഗതി ചെയ്യുന്നതിലെ സാങ്കേതിക തടസ്സമാണ് ശമ്പളം വൈകാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി എംഡി പറഞ്ഞു. ഇ – ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മാത്രം എങ്ങനെയാണ് മുടങ്ങുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Also read: കടം വാങ്ങിയ 100 രൂപ തിരിച്ച് നൽകിയില്ല: യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കെഎസ്ആര്‍ടിസി ജനുവരി 19 ന് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിന് സമാനമാണ് പുതിയ കരാർ എന്ന് കെഎസ്ആർടിസി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഫെബ്രുവരി മാസം ഒരാഴ്ച പിന്നിട്ടപ്പോഴും ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം കിട്ടിയിട്ടില്ല. ഇ – ഓഫീസ് പ്രവർത്തനരഹിതം ആയതിനാൽ സ്പാര്‍ക്കില്‍ പുതുക്കിയ ശമ്പളം അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പുതുക്കിയ ശമ്പളത്തിന്‍റെ വിശദാംശങ്ങള്‍ ചീഫ് ഓഫീസിൽ എത്തിക്കാൻ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് വൈകാതെ തന്നെ ശമ്പള വിതരണം പൂർത്തിയാക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സർക്കാരിന്റെ ഈ വാദം തള്ളി.

പല യൂണിറ്റുകളിലും ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രകടനങ്ങൾ സംഘടിപ്പിച്ചു. കെ സ്വിഫ്റ്റ് രൂപീകരണത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നിയമനടപടികള്‍ കടുപ്പിച്ച സാഹചര്യത്തില്‍ മാനേജ്മെന്റ് ജീവനക്കാരോട് പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും ആക്ഷേപമുണ്ട്. പത്താം തീയതിക്കകം ശമ്പളം ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button