
മലപ്പുറം: വാഴ, കമുക് തുടങ്ങിയ കൃഷികള്‍ക്കൊപ്പം കഞ്ചാവ് കൂടി വളര്‍ത്തിയ കര്‍ഷക തൊഴിലാളി അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് തെയ്യമ്പാടിക്കുത്തിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നു മാസം പ്രായമായ കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തെയ്യംമ്പാടിക്കുത്ത് തോരക്കാടന്‍ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : കശ്മീരിൽ പുതിയ ശാരദാ ക്ഷേത്രമുയരുന്നു : പ്രതിഷ്ഠയ്ക്കുള്ള പഞ്ചലോഹവിഗ്രഹം നൽകുമെന്ന് ശൃംഗേരി മഠം
മറ്റു കൃഷികളേക്കാള്‍ മികച്ച പരിപാലനത്തോടെ പച്ചക്കറികളടക്കമുള്ള തോട്ടത്തിന്റെ നടുവിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയത്. സ്വന്തം ഉപയോഗത്തിനായി നട്ടുവളര്‍ത്തുന്നതാണെന്ന് പ്രതി പൊലീസിൽ മൊഴി നല്‍കി.
സാധാരണ വാങ്ങുന്ന കഞ്ചാവ് പൊതിയില്‍ നിന്ന് ലഭിച്ച വിത്തുകള്‍ മുളപ്പിച്ചാണ് ചെടികള്‍ വളര്‍ത്തിയെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments