KollamKeralaNattuvarthaLatest NewsNews

ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​രി​യാ​യ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം : സ്വർണം കവർന്നു

തെ​ങ്കാ​ശി പാ​മ്പു​കോ​വി​ല്‍ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റും എ​റ​ണാ​കു​ളം തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ തി​യ്യാ​ടി വീ​ട്ടി​ൽ ര​ശ്മി ആ​ന്‍റ​ണി(28)​യെ ആണ് ആ​ക്ര​മിച്ച് സ്വർണം കവർന്നത്

​പു​ന​ലൂ​ർ: ചെ​ങ്കോ​ട്ട -കൊ​ല്ലം പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​രി​യാ​യ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റെ ആ​ക്ര​മിച്ച് സ്വർണം കവർന്നു. തെ​ങ്കാ​ശി പാ​മ്പു​കോ​വി​ല്‍ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​റും എ​റ​ണാ​കു​ളം തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ തി​യ്യാ​ടി വീ​ട്ടി​ൽ ര​ശ്മി ആ​ന്‍റ​ണി(28)​യെ ആണ് ആ​ക്ര​മിച്ച് സ്വർണം കവർന്നത്.

12 ന് ​ചെ​ങ്കോ​ട്ട​യി​ല്‍ നി​ന്നും യാ​ത്ര​തി​രി​ച്ച പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ തെ​ന്മ​ല ക​ഴി​ഞ്ഞ് ഒ​റ്റ​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് അ​ടു​ത്ത​പ്പോ​ള്‍ ര​ശ്മി​യു​ടെ ക​മ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല​യും മോ​തി​ര​ങ്ങ​ളും ഉ​ള്‍​പ്പ​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന പ​ഴ്സ് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ എ​ൻ​ജി​നി​ൽ നി​ന്നും മൂ​ന്നാ​മ​ത്തെ കോ​ച്ചി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​ ഇ​വ​ർ മ​റ്റ് യാ​ത്ര​ക്കാ​ർ തെ​ന്മ​ല എ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങി​യ​തോ​ടെ ത​നി​ച്ചാ​വുകയായിരുന്നു.

Read Also : പാ​റ​ക്കു​ള​ത്തി​ലി​റ​ങ്ങി​ൽ മീ​ന്‍ പി​ടി​ക്കാനിറങ്ങിയ കു​ട്ടി മു​ങ്ങി മ​രി​ച്ചു : ഒ​രാ​ളെ ര​ക്ഷി​ച്ചു

ഈ ​സ​മ​യ​ത്ത് തെ​ന്മ​ല സ്റ്റേ​ഷ​നി​ൽ നി​ന്നും മു​ഷി​ഞ്ഞ വേ​ഷ​ത്തോ​ടെ ക​യ​റി​യ യു​വാ​വ് ആ​ദ്യ​ത്തെ തു​ര​ങ്ക​ത്തി​ൽ ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ ര​ശ്മി​യെ ക​ത്തി കാ​ട്ടി ഭീഷണിപ്പെടുത്തി ബാ​ഗ് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ത​ള്ളി​യി​ട്ടു. ഈ ​സ​മ​യം കൊ​ണ്ട് മോ​ഷ്ടാ​വ് സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ഴ്സു​മാ​യി മ​റ്റ് കോ​ച്ചു​ക​ളി​ലേ​ക്ക് ക​ട​ന്നു​ക​ള​യുകയായിരുന്നു.​ അതേസമയം സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​രാ​ളെ പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button