KasargodLatest NewsKeralaNattuvarthaNews

ബാറിന് മുന്നിൽ ഗുണ്ടാ പിരിവ്: തടയാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ

കാസര്‍കോട്: ഗുണ്ടാ പിരിവ് തടയാനെത്തിയ പോലീസുകാര്‍ക്കെതിരെ ആക്രമണം. എസ്ഐ ഉള്‍പ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയ ബോവിക്കാനം ആലൂര്‍ സ്വദേശി റഫീഖിന്റെ മകന്‍ മുനീര്‍ എന്ന മുന്നയെ പോലീസ് പിടികൂടി. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മാത്രം പത്തോളം കേസുകളില്‍ പ്രതിയാണ് മുനീര്‍.

ദേശീയ പാതയിലുള്ള ഹൈവേ കസ്റ്റ്ല്‍ ബാറിനു മുമ്പിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം പിടിച്ചു വാങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെയാണ് പ്രതി ആക്രമണം നടത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ എസ്‌ഐയെ ആക്രമിച്ചെങ്കിലും പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി. ആക്രമണത്തില്‍ എസ് ഐ വിഷ്ണുപ്രസാദ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ബാബുരാജ് സിപിഒ ഡ്രൈവര്‍ സജിത് കുമാര്‍, സനീഷ് ജോസഫ് എന്നിവര്‍ക്ക് പരിക്കേറ്റു.

സില്‍വര്‍ലൈന്‍ പദ്ധതി, പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം : പരിസ്ഥിതി അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ല

കാറിന്റെ വൈപ്പര്‍ കൊണ്ടുള്ള അടിയേറ്റ് എസ്ഐ വിഷ്ണു പ്രസാദിന്റെ തലയില്‍ യില്‍ പരിക്കേറ്റു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബാബുരാജിന്റെ കഴുത്തിലും സിപിഓ ഡ്രൈവറായ സനീഷ് ജോസഫിന്റെ കഴുത്തിനും ചെവിക്കും ആണ് പരിക്കേറ്റത്. സജിത് കുമാറിന്റെ കൈകള്‍ക്കും പരിക്കേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button