Latest NewsNewsIndia

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇല്ലാതാക്കുമെന്നും ഗൊരഖ്പൂര്‍ ക്ഷേത്രത്തെ തകര്‍ക്കുമെന്നും ഭീഷണി

ഭീഷണി വന്നത് 'ലേഡി ഡോണില്‍' നിന്ന്

ലഖ്‌നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇല്ലാതാക്കുമെന്നും ഗൊരഖ്പൂര്‍ ക്ഷേത്രത്തെ തകര്‍ക്കുമെന്നും ഭീഷണി. ലേഡി ഡോണ്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി വന്നിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ക്ഷേത്രപരിസരവും കര്‍ശന നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിനുള്ളിലും പരിസരത്തും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

Read Also : ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം: സൗദിയിൽ 10 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങി മലയാളി അധ്യാപകൻ

ലഖ്‌നൗവിലെ വിധാന്‍സഭ, റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നീ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ലേഡി ഡോണ്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സന്ദേശം ലഭിച്ചത്.

മാത്രമല്ല, ഭീം സേന സ്റ്റേറ്റ് പ്രസിഡന്റ് സീമ സിങ് മുഖ്യമന്ത്രിയെ ഇല്ലാതാക്കും. ഇതിനായി സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്നുമാണ് ഇതേ അക്കൗണ്ടില്‍ നിന്നെത്തിയ മറ്റൊരു ട്വീറ്റില്‍ പറയുന്നു. തുടര്‍ന്ന് സുലൈമാന്‍ ഭായ് എന്നയാള്‍ ഗൊരഖ്നാഥ് മഠത്തില്‍ ബോംബ് സ്ഥാപിച്ചുവെന്നായിരുന്നു അടുത്ത ട്വീറ്റ്.

ഏതാനും സമയത്തിനു ശേഷം അതേ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മീററ്റിലെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ ഫുര്‍ഖാന്‍ ഭായ് എന്നയാള്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി  മറ്റൊരു ട്വീറ്റ് വന്നു.

ട്വീറ്റുകള്‍ക്ക് പിന്നാലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിലും മറ്റ് സ്ഥലങ്ങളിലും വന്‍ തോതില്‍ പരിശോധനകള്‍ നടത്തിയെങ്കിലും സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ഗൊരഖ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button