ജിദ്ദ: 10 കോടിയുടെ തട്ടിപ്പ് നടത്തി സൗദിയിൽ നിന്നും മുങ്ങി മലയാളി അധ്യാപകൻ. സൗദിയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി എൺപതോളം പേരിൽ നിന്നും 10 കോടിയോളം രൂപ കൈക്കലാക്കിയാണ് മലയാളി അധ്യാപകൻ മുങ്ങിയത്. കോഴിക്കോട് സ്വദേശിയായ ഇയാൾ മൂന്നു വർഷമായി റിയാദിലെ സ്വകാര്യ സ്‌കൂളിൽ കെമിസ്ട്രി അധ്യാപകനായാണ് ജോലി ചെയ്തിരുന്നത്. ബിൻ ലാദൻ കമ്പനിയിലെ സഹപ്രവർത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാൾ അവരിൽ പലരുടെയും ശമ്പളവും ജോലിയിൽ നിന്നു പിരിയുമ്പോൾ കിട്ടുന്ന സർവീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞു കൈക്കലാക്കുകയായിരുന്നു.
ഇയാൾക്കെതിരെ സഹപ്രവർത്തകർ റിയാദ് ഇന്ത്യൻ എംബസിയിലും നോർക്കയിലും പരാതി നൽകിയിട്ടുണ്ട്. ഏതാനും നഴ്സുമാർ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് ഇദ്ദേഹത്തിനു നൽകിയിട്ടുണ്ട്. താൻ നൽകുന്ന ലാഭവിഹിതത്തിൽ നിന്നു ലോൺ അടച്ചുതീർത്താൽ മതിയെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ ഇവരെ കൊണ്ട് ലോൺ എടുപ്പിച്ചത്.
ലോണെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. ദുബായിൽ നിന്നു സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണു ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. മറ്റു ചിലരിൽ നിന്നു ചിട്ടിയെന്നു വിശ്വസിപ്പിച്ച് എല്ലാ മാസവും ഇയാൾ വൻതുക വാങ്ങുകയും ചെയ്തിരുന്നു.
Post Your Comments