കർണാടകയിലെ കോളേജിൽ ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. മതപരമായി ധ്രുവീകരിക്കപ്പെട്ട കാലാവസ്ഥയിൽ ഹിജാബ് വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. വിദ്യാർത്ഥികളും വിദ്യാഭ്യാസ അധികാരികളും തമ്മിൽ കൊമ്പുകോർക്കുകയാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള കര്‍ശന ഡ്രസ് കോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്താമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഹിജാബ് ധരിക്കുന്നത് സ്‌കൂളിൽ വിലക്കിയതോടെ, ഒരു വ്യക്തിയുടെ മതസ്വാതന്ത്ര്യം, ഹിജാബ് ധരിക്കാനുള്ള അവകാശം എന്നിവയൊക്കെ ഹനിക്കപ്പെടുകയല്ലേ എന്നതാണ് ഇപ്പോഴത്തെ സംശയം.
വിദ്യാഭ്യാസ സ്ഥാപനത്തിൽ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പെട്ടന്ന് കെട്ടടങ്ങുമെന്ന് കരുതാനാകില്ല. ഉഡുപ്പിയിൽ നിലവിൽ പ്രതിഷേധിക്കുന്ന 6 പെൺകുട്ടികളുടെ പ്രശ്നം എന്താണെന്ന ചോദ്യവും ഉയരുന്നു. ‘അവർ നേരത്തെ ഹിജാബ് ധരിച്ചിരുന്നില്ല, 20 ദിവസം മുമ്പ് മാത്രമാണ് ഈ പ്രശ്നം ആരംഭിച്ചത്’, വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ജനുവരി ആദ്യം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പ്രീ-യൂണിവേഴ്‌സിറ്റി (പിയു) കോളേജിൽ ക്ലാസ് മുറികളിൽ ഡ്രസ് കോഡ് ലംഘിച്ച് 6 വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുത്തതാണ് പ്രശ്‌നത്തിന്റെ തുടക്കം.
Also Read:കണ്ണിന്റെ ആരോഗ്യം നിലനിറുത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഇതിനെതിരെ ആൺകുട്ടികളും പെൺകുട്ടികളും കാവി ഷാൾ ധരിച്ച് ക്‌ളാസ്മുറികളിലെത്തി. ഇതോടെ, മതപരമായ ഒരു വസ്ത്രവും ആംഗീകരിക്കാനാകില്ലെന്ന് സ്‌കൂൾ അധികൃതർ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ ഇവിടെ, മതചിഹ്നങ്ങൾ പിന്തുടരുന്നതിനുള്ള പരിമിതിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവരുന്നു. ഇത് മതം അനുഷ്ഠിക്കുന്നത് മാത്രമാണോ, അതോ മതത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതിന്റെ ഫലമാണോ?
ഫെബ്രുവരി 3 ന്, പെൺകുട്ടികൾക്ക് പിന്തുണയുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത് വന്നിരുന്നു. മതപരമായ വസ്ത്രധാരണത്തെക്കുറിച്ച് ശശി തരൂർ ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ‘എല്ലാവർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നത് ഇന്ത്യയുടെ ശക്തിയാണ്. ഹിജാബ് അനുവദനീയമല്ലെങ്കിൽ, സിഖ് തലപ്പാവിനെ കുറിച്ച് ഏന്താണ് പറയാനായുള്ളത്? ഹിന്ദുവിന്റെ നെറ്റിയിലെ കുറിയോ? ക്രിസ്ത്യാനിയുടെ കുരിശോ? പെൺകുട്ടികളെ അകത്തേക്ക് വിടുക, അവർ പഠിക്കട്ടെ, അവർ തീരുമാനിക്കട്ടെ’, ശശി തരൂർ പറഞ്ഞിരുന്നു.
ഹിജാബ് വിഷയത്തില്‍ ഇതുവരെയുള്ള കോടതി വിധികള്‍ എന്താണ്?
ഈ വിഷയത്തിൽ കേരള ഹൈക്കോടതിയുടെ ഒന്നിലേറെ വിധികള്‍ ഉണ്ട്. അതിൽ ആദ്യത്തേത് 2015-ല്‍ ആയിരുന്നു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഡ്രസ് കോഡ് നിര്‍ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് രണ്ട് ഹര്‍ജികൾ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്റെ ഡ്രസ് കോഡിനെതിരെയായിരുന്നു ഈ ഹർജി. എന്നാൽ, ഈ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
Also Read:ദിലീപിനുള്ള ജാമ്യമല്ലിത്, ആൾക്കൂട്ട വിചാരണയുടെ അന്ത്യമാണിത്: അഡ്വ. ശ്രീജിത്ത് പെരുമന
വലിയ ബട്ടണുകള്‍, ബ്രൂച്ച്, ബാഡ്ജ്, പൂവ് മുതലായവ ഇല്ലാത്ത ഇളം നിറത്തിലുള്ള ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ ധരിച്ച് പരീക്ഷയ്ക്കു ഹാജരാവാനായിരുന്നു നിര്‍ദേശം. ഇതിനൊപ്പം സല്‍വാര്‍ അല്ലെങ്കില്‍ പാന്റ് ധരിക്കാനായിരുന്നു അനുവാദം. ചെരുപ്പ് ധരിക്കാമെന്നും ഷൂ പാടില്ലെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. വസ്ത്രങ്ങള്‍ക്കുള്ളില്‍ കോപ്പിയടിക്കാൻ പാകത്തിലുള്ള വസ്തുക്കൾ വെച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയായിരുന്നു സിബിഎസ്ഇയുടെ ഈ തീരുമാനം.
‘മതപരമായ ആചാരങ്ങള്‍ക്കനുസൃതമായുള്ളതും എന്നാല്‍ ഡ്രസ് കോഡിനു വിരുദ്ധവുമായ’ വസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികളെ പരിശോധിക്കാന്‍ കൂടുതല്‍ നടപടികള്‍ ഏര്‍പ്പെടുത്താന്‍ സിബിഎസ്ഇയോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ‘ശിരോവസ്ത്രമോ ഫുള്‍സ്ലീവ് വസ്ത്രമോ നീക്കം ചെയ്ത് പരിശോധിക്കണമെന്ന് ഇന്‍വിജിലേറ്റരോ ബന്ധപ്പെട്ട അധികാരികളോ ആവശ്യപ്പെടുകയാണെങ്കില്‍ ഹരജിക്കാര്‍ അതിനു തയ്യാറാകണം. മതവികാരം വ്രണപ്പെടുത്താതിരിക്കാനും അതേസമയം അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും ഇന്‍വിജിലേറ്റര്‍മാര്‍ക്കു സിബിഎസ്ഇ പൊതു നിര്‍ദേശങ്ങള്‍ നൽകുകയും വേണം’ എന്നായിരുന്നു അന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വിധിയില്‍ പറഞ്ഞത്.
2018 ൽ കേരള ഹൈക്കോടതിയിൽ ഉണ്ടായ മറ്റൊരു വിധി തികച്ചും വ്യത്യസ്തമായിരുന്നു. ഒരു സ്‌കൂള്‍ നിര്‍ദേശിച്ച യൂണിഫോമിന്റെ വിഷയത്തില്‍ ഉണ്ടായ ഈ വിധി നിലവിലെ ‘ഹിജാബ്’ വിഷയവുമായി ഏറെ സാമ്യമുള്ളതാണ്. സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി ഫാത്തിമ തസ്‌നീം സമര്‍പ്പിച്ച ഹര്‍ജിയില്‍, ഹരജിക്കാരന്റെ വ്യക്തിഗത അവകാശങ്ങളേക്കാള്‍ ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങള്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി.
Also Read:1 രൂപയ്ക്ക് 5 വീട്? കോൺഗ്രസിന്റെ പിന്തുണയോടെ ഭാരതപര്യടനവുമായി യുവാക്കൾ
ശിരോവസ്ത്രവും ഫുള്‍കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്നുള്ള പന്ത്രണ്ടും എട്ടും വയസുള്ള പെണ്‍മക്കളുടെ ആവശ്യവുമായി പിതാവാണ് കോടതിയെ സമീപിച്ചത്. സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സിനു കീഴിലുള്ള കോണ്‍ഗ്രിഗേഷന്‍ ഓഫ് കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ (സിഎംഐ) ഉടമസ്ഥതയിലുള്ള സ്‌കൂളിനെതിരെയായിരുന്നു ഹര്‍ജി. സ്ഥാപനത്തിന്റെ വിശാലമായ അവകാശത്തിനു വിരുദ്ധമായി വ്യക്തിഗത അവകാശം ഹര്‍ജിക്കാര്‍ക്ക് അടിച്ചേല്‍പ്പിക്കാനാവില്ലെന്നു ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് വിധിയില്‍ വ്യക്തമാക്കുകയായിരുന്നു.
Post Your Comments