KeralaLatest NewsNews

1 രൂപയ്ക്ക് 5 വീട്? കോൺഗ്രസിന്റെ പിന്തുണയോടെ ഭാരതപര്യടനവുമായി യുവാക്കൾ

കുറഞ്ഞത് 50 ലക്ഷം പേരെയെങ്കിലും കണ്ട് തുക സ്വരൂപിക്കുകയാണ് ഇവരുടെ ലക്ഷ്യം.

കാസർകോട്: നിർധരായ കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നവുമായി രണ്ട് യുവാക്കൾ ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ്. കുറഞ്ഞത് അഞ്ച് കുടുംബങ്ങൾക്കെങ്കിലും വീട് നിർമിക്കുകയെന്ന ലക്ഷ്യവുമായാണ് വയനാട് ജില്ലക്കാരായ റനീഷും നിജിനും സൈക്കിളിൽ ഭാരതപര്യടനം നടത്തുന്നത്. യാത്രയിൽ കണ്ടുമുട്ടുന്നവരിൽനിന്ന്‌ ഓരോരൂപ വീതം സംഭാവനയായി സ്വീകരിച്ചാണ് ഇവർ വീട് നിർമിക്കുന്നതിനുള്ള തുക കണ്ടെത്തുക. കുറഞ്ഞത് 50 ലക്ഷം പേരെയെങ്കിലും കണ്ട് തുക സ്വരൂപിക്കുകയാണ് ഇവരുടെ ലക്ഷ്യം.

Read Also: കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യ ഭക്ഷ്യോത്പന്ന കിറ്റ് എത്തിക്കും: കുവൈത്ത് വാണിജ്യ മന്ത്രാലയം

യുവാക്കളുടെ സഞ്ചാരത്തെക്കുറിച്ചറിഞ്ഞ സ്ഥലം എം.പി. കൂടിയായ രാഹുൽഗാന്ധി ഇവർക്ക് കൈമാറാനായി നൽകിയ പ്രശംസാപത്രം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കാസർകോട് ഒപ്പുമരച്ചുവട്ടിൽവെച്ച് കൈമാറി. ഒന്നരവർഷത്തോളം ഭാരതം ചുറ്റിസഞ്ചരിച്ച് പാവപ്പെട്ടവരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാർ മത്സരങ്ങളുടെ ലോകത്തെ യഥാർഥ മനുഷ്യന്മാരാണെന്ന് തെളിയിച്ചിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കാരുണ്യപ്രവർത്തനത്തെ വിലമതിക്കുന്നതായും ദേശീയോദ്ഗ്രഥനയാത്രയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button