പാലക്കാട്: പോലീസിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും നിയമം ലംഘിച്ചെന്നും ഒക്കെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്ത പോലീസുകാരനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ.
ശ്രീജിത്ത് പണക്കിക്കാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കേരളാ പൊലീസിന്റെ നന്മകളും പറയണമല്ലോ.
കണ്ണൂർ തളിപ്പറമ്പ പൊലീസ് സ്റ്റേഷനിലെ ശ്രീകാന്ത് ഇ എൻ എന്ന പൊലീസുകാരന്റെ കദനകഥയാണ്. ഒരു പ്രതിയെ പിടിച്ച് അയാളുടെ ദേഹപരിശോധന നടത്തിയപ്പോൾ ഒരു എടിഎം കാർഡ് പാവപ്പെട്ട ശ്രീകാന്തിന് കിട്ടിയത്രേ. അത് മെമ്മോയിൽ രേഖപ്പെടുത്താൻ ശ്രീകാന്ത് നൽകിയില്ലത്രേ. അതുവഴി വിചാരണ സമയത്ത് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ശ്രീകാന്ത് ഉണ്ടാക്കിയത്രേ. എടിഎം കാർഡ് ഉപയോഗിച്ച് അരലക്ഷത്തോളം രൂപ ശ്രീകാന്ത് പിൻവലിച്ചതായി ആരോപണം ഉണ്ടായത്രേ. ശ്രീകാന്തിന്റെ വളർച്ചയിൽ അസൂയാലുക്കൾ ആരോപിക്കുന്നതാവും ഒക്കെയും.
എനിക്ക് ശ്രീകാന്തിനെയാണ് വിശ്വാസം.
കഷ്ടം എന്താച്ചാൽ ഇതൊക്കെ ഏതാണ്ട് വലിയ പ്രശ്നം ആണെന്ന മട്ടിൽ പാവം ശ്രീകാന്തിനെതിരെ കേസായി. പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും നിയമം ലംഘിച്ചെന്നും ഒക്കെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ടു. അതിന്റെ പേരിൽ ശ്രീകാന്തിനെ നിഷ്കരുണം സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്തു. കണ്ണൂർ റൂറൽ പൊലീസ് മേധാവിയാണ് മുഖം നോക്കാതെ നടപടി സ്വീകരിച്ചത്.
എന്തിന്? ഇത്തിരിപ്പോന്ന ഒരു ചെറിയ എടിഎം കാർഡ് എടുത്തു മാറ്റി ഒരു പാവം പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് ഇത്ര ക്രൂരമായ ശിക്ഷ! സസ്‌പെൻഷൻ അല്ല, ഡിസ്മിസൽ ആണ്. ഇന്നാട്ടിൽ പാവം ശ്രീകാന്തിനു മാത്രം ചോദിക്കാനും പറയാനും ആരുമില്ലേ?
കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം പുഴയില്‍
ശ്രീകാന്ത് കണ്ണൂർ ഡിഐജിക്ക് ഒരു ഹർജി നൽകി. ഡിഐജി ഏമ്മാൻ രേഖകൾ എല്ലാം വിശദമായി പരിശോധിച്ചു. അതിൽനിന്നും ശ്രീകാന്തിന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായതായി ബോധ്യപ്പെട്ടു എന്ന് ഉത്തരവിൽ എഴുതി. എന്നിട്ട് തീരുമാനവും എടുത്തു.
എന്താണ് തീരുമാനം എന്നല്ലേ? ഞെട്ടരുത്! ശ്രീകാന്തിനെ സർവീസിൽ തിരികെ എടുക്കാൻ തീരുമാനിച്ചു. ഉത്തരവും ഇറക്കി. ഡിസ്മിസൽ കാലയളവ് അവധിയായി പരിഗണിക്കും.
ശ്രീകാന്തിന്റെ ഭാഗത്ത് വീഴ്ച്ച ഉണ്ടായതായി ബോധ്യപ്പെട്ടിട്ടും ശ്രീകാന്ത് തിരികെ സർവീസിൽ. എത്ര നല്ല പൊലീസ്. ശ്രീകാന്ത് കീ ജയ്. ഡിഐജി സെർ കീ ജയ്.
കേരളാ പൊലീസ് കീ ജയ്. പൊലീസ് മന്ത്രീ കീ ജയ്.
Post Your Comments