Latest NewsInternational

‘പാകിസ്ഥാന്റെ വിദേശനയം ചൈനയിൽ അധിഷ്ഠിതം’ : തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ-ചൈന എന്നിവർ തമ്മിലുള്ള ബന്ധമാണ് രാജ്യത്തിന്റെ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആദ്യമായാണ് അദ്ദേഹം ഇങ്ങനെ ഒരു തുറന്ന പ്രസ്താവന നടത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പാഠമായ ബന്ധം അടിവരയിട്ട് ഉറപ്പിക്കുന്ന തരത്തിലായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന.’ പാകിസ്ഥാൻ-ചൈന എന്നീ രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഞങ്ങളുടെ വിദേശനയം. ഏതൊരു വിഷയത്തിലും ഇരുവരുടെയും പരസ്പര താൽപര്യങ്ങൾ പരിഗണിച്ച് മാത്രമാണ് തീരുമാനം എടുക്കാറ്’ ഇമ്രാൻ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച ബീജിങ്ങിൽ വച്ച് ഇമ്രാനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിന് പശ്ചാത്തലത്തിലാണ് ഇമ്രാൻഖാൻ ചൈന സന്ദർശിച്ചത്. ഇരു നേതാക്കളും തമ്മിൽ നിരവധി കാര്യങ്ങളിൽ യക്ഷി പരമായ ചർച്ച നടത്തിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഒരു സംയുക്ത പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button