മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്.
‘ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് എൻ്റെ എളിയ വിചാരം’, ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് താന്‍ കരുതുന്നതെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments