ന്യൂഡല്‍ഹി : ലോകസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 100 വര്‍ഷത്തേക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം ലോകസഭയില്‍ വ്യക്തമാക്കി. അതിനാല്‍ അടുത്ത 100 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തങ്ങളും ആരംഭിച്ചുവെന്ന് മോദി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നയങ്ങളെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട്ടിലൂടെ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടേയും ഭൗതീക ശരീരം വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ തെരുവുകളില്‍ മണിക്കൂറുകളോളം നിന്ന് ആദരവറിയിച്ച തമിഴ്മക്കളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. തമിഴരുടെ വികാരത്തെ വ്രണപ്പെടുത്താനാണ് കോണ്‍ഗ്രസ് എന്നും ശ്രമിക്കുന്നത്. വിഭജിച്ച് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം എന്നും മോദി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രശസ്ത കവി സുബ്രഹ്മണ്യ ഭാരതിയുടെ കവിതയും പ്രധാനമന്ത്രി ലോക്സഭയില്‍ പാടി.
മോദി എന്ന പേര് ഉച്ചരിക്കാതെ പ്രതിപക്ഷത്തിന് ഒരു നിമിഷം പോലും ഇപ്പോള്‍ ഇരിക്കാനാകുന്നില്ല. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതിന് കാരണം അവര്‍ക്ക് അഴിമതി നടത്താന്‍ സാധിക്കുന്നില്ല എന്നതാണ്. ധിക്കാരം മാറാത്തത് കാരണമാണ് കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കാത്തത് എന്നും മോദി പരിഹസിച്ചു.
Post Your Comments