
കോഴിക്കോട്: താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലായത്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും താമരശ്ശേരി പൊലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
എസ്.ഐമാരായ വി.കെ.സുരേഷ്, രാജീവ് ബാബു, സനൂജ്, മുരളീധരന്‍, അഭിലാഷ്, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ശോഭിത്, റഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments