KozhikodeNattuvarthaLatest NewsKeralaNews

എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാൻ കഴിയില്ല: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കോഴിക്കോട്: വിവാഹദിനത്തിൽ നവവധു വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാൻ കഴിയില്ല. എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്.’ എന്നാണ് പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വേണ്ടിയാണ് പോലീസ് തുടരന്വേഷണം ആരംഭിച്ചത്.

സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായ കളാണ്ടിതാഴം നങ്ങോലത്ത് വീട്ടിൽ മേഘ (30) യാണ് വിവാഹദിവസം ദിവസം കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. പുലർച്ചെ ബ്യൂട്ടിഷ്യൻ എത്തിയപ്പോൾ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാഞ്ഞതിനാൽ വീട്ടുകാർ മുറിയുടെ ജനൽചില്ലു പൊട്ടിച്ചു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം: സൗദിയിൽ 10 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങി മലയാളി അധ്യാപകൻ

ഉടൻതന്നെ വാതിൽ ചവുട്ടിത്തുറന്ന് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ, തലേദിവസം വരെ വീട്ടിൽ യാതൊരുവിധ പ്രശ്നവുമുണ്ടായിരുന്നില്ലെന്നും മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button