തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതിന് പിന്നാലെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പൊതുപ്രവര്‍ത്തകർ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധി ഇനി മുതല്‍ സര്‍ക്കാരിന് തള്ളിക്കളയാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. സര്‍ക്കാരിനോട് വിശദീകരണം തേടിയ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാര്‍ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.
Post Your Comments