Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസുവരെയുള്ളവർക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ച് ദുബായ്

ദുബായ്: 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് ദുബായ്. ഫൈസർ വാക്‌സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിനു ശേഷം രണ്ടാം ഡോസ് നൽകും. ഊദ് മേത്ത വാക്‌സിനേഷൻ സെന്റർ, അൽ തവാർ, അൽ മിസ്ഹർ, നാദ് അൽ ഹമർ, മൻഖൂൽ, അൽ ലുസൈലി, നാദ് അൽ ഷെബ, സബീൽ, അൽ ബർഷ ഹെൽത്ത് സെന്ററുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും കുട്ടികൾക്ക് വാക്‌സിൻ ലഭിക്കും.

Read Also: ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയ്യാറാകണം: ലക്ഷ്മിപ്രിയ

ഡിഎച്ച്എ ആപ്പിലൂടെയോ 800342 എന്ന ഫോൺ നമ്പറിലൂടെയോ വാക്‌സിന് വേണ്ടി ബുക്ക് ചെയ്യാം. കുട്ടികൾക്കു കോവിഡ് വാക്‌സീൻ നൽകുന്നത് രോഗതീവ്രതയിൽ നിന്നു സംരക്ഷണം നൽകാൻ സഹായകമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ പ്രായത്തിൽ ഉൾപ്പെട്ടവർക്ക് വാക്‌സിൻ നിർബന്ധമാക്കിയിട്ടില്ല.

Read Also: സിൽവർലൈൻ സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല: പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button