ThiruvananthapuramNattuvarthaLatest NewsKeralaNews

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. മീഡിയ വൺ ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്രസർക്കാർ എതിർത്തു.

വാർത്താവിനിമയ മന്ത്രാലയവും മീഡിയ വൺ സ്ഥാപനവും തമ്മിലുള്ളതാണ് കേസെന്നും ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാർഗ രേഖകൾ കാലാകാലങ്ങളിൽ പുനപരിശോധിക്കാറുണ്ട്. ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ചാനലിൻറെ സംപ്രേഷണത്തിന് അനുമതി നൽകിയ ഇടക്കാല ഉത്തരവ് നാളെ വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button