മഞ്ചേരി: സാമൂഹികവിരുദ്ധര്‍ മത്സ്യക്കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതായി പരാതി. ഞായറാഴ്ച രാവിലെയാണ് മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നറുകര കണ്ടംക്കുളത്ത് ആണ് സംഭവം.
മത്സ്യക്കുഞ്ഞുങ്ങളെ കൊല്ലുക മാത്രമല്ല കുളം മലിനമാക്കുകയും ചെയ്തിട്ടുണ്ട്. കട്ല, വരാല് തുടങ്ങിയവയും ശുദ്ധജല മത്സ്യങ്ങളുമാണ് ഏറെയും ചത്തത്. വലിയ മത്സ്യങ്ങള്‍ ചത്തു പൊന്തിയവയില് കണ്ടെത്താനായില്ല. ഇവയെ കൊണ്ടു പോയെന്നാണ് നിഗമനം. നഗരസഭ ആറുമാസം മുമ്പ് നിക്ഷേപിച്ചതും നേരത്തേയുള്ളതുമായ കുഞ്ഞുങ്ങളാണ് കുളത്തിലുള്ളത്.
Read Also : സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോകാനെത്തിയ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
വൈദ്യുതാഘാതമേല്പിച്ചോ, വിഷം കലക്കിയോ ആണ് വലിയ മത്സ്യങ്ങളെ പിടികൂടിയതെന്നാണ് സൂചന. തുടർന്ന് ചത്ത മത്സ്യങ്ങളെ നാട്ടുകാര്‍ നീക്കം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സലീനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Post Your Comments