
റിയാദ്: നാട്ടിലേക്ക് പോകാനെത്തിയ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ തൃശൂര്‍ മുക്കാട്ടുകര, നെട്ടിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. 25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയില്‍ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അവധിക്കായി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
Read Also: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച 331 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4,045 പേർ
രാത്രി കൊച്ചിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തില്‍ ബോര്‍ഡിംഗ് പൂര്‍ത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. എയര്‍പോര്‍ട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി.പി.ആര്‍ നല്‍കിയതിന് ശേഷം ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
ഭാര്യ: സതി. ഒരു മകനും മകളുമുണ്ട്. ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്ബനി അധികൃതരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Post Your Comments