കോഴിക്കോട് എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്. കുട്ടികൾ മീൻപിടിക്കാനായാണ് പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
Also Read : സർക്കാരിനെതിരെ മോശം പരാമർശം ഇല്ല: പുസ്തകമെഴുതിയ ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന് സർക്കാർ
കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് അപകട വിവരം പുറത്ത് അറിയിക്കുന്നത്. ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
Post Your Comments