ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ആകെ ഏഴ് ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. വൈകീട്ട് ഏഴരയ്ക്ക് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടും. കേരളത്തില്‍ നിന്നുള്ള രണ്ടാം ടീമായ കാലിക്കറ്റ് ഹീറോസിന്റെ ആദ്യ മത്സരം മറ്റന്നാള്‍ നടക്കും.
ഫൈനല്‍ ഈ മാസം 27ന് ഹൈദരാബാദില്‍. കൊച്ചിയില്‍ നടത്താനിരുന്ന മത്സരങ്ങള്‍ കേരളത്തിലെ കൊവിഡ് വ്യാപനം കാരണമാണ് ഹൈദരാബാദിലേക്ക് മാറ്റിയത്. പ്രൊഫഷണല്‍ കരിയറില്‍ ടോം ജോസഫിന് ഇന്ന് പുതിയ തുടക്കം കൂടിയാണിത്. ഹൈദരാബാദിന്റെ സഹപരിശീലകനാണ് ടോം ജോസഫ്. അര്‍ജന്റീനന്‍ പരിശീലകന്‍ റൂബന്‍ വോളോചിന്റെ കൂടെ സഹപരിശീലകനായി പ്രൈം വോളി ലീഗില്‍ പുതിയ ചുവടുവയ്ക്കുകയാണ് 42കാരനായ ടോം.
Read Also:- പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ!
ടോക്കിയോ ഒളിംപിക്‌സില്‍ കളിച്ച വെനസ്വേലന്‍ താരം ലൂയിസ് ഗുസ്മാനെ പോലുള്ള വിദേശതാരങ്ങള്‍ ബ്ലാക്ക് ഹോക്‌സിനെ വ്യത്യസ്തമാക്കുമെന്നാണ് ടോം പറയുന്നത്. കൊച്ചി വേദിയാകാത്തതില്‍ മലയാളി എന്ന നിലയില്‍ സങ്കടമുണ്ടെന്നും ഹൈദരാബാദിലേക്ക് ലീഗ് മാറ്റിയതോടെ എതിരാളികള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറയുന്നു.
Post Your Comments