മുംബൈ: രാജ്യത്തെ മികച്ച വോളിബോൾ കളിക്കാരും നിരവധി അന്താരാഷ്ട്ര താരങ്ങളും പ്രൈം വോളിബോൾ ലീഗിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മാറ്റുരക്കും. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ തോമസ് മുത്തൂറ്റ്, അഹമ്മദാബാദ് ഡിഫെൻഡേഴ്സിന്റെ ശ്രീ പ്രവീൺ ചൗധരി, കാലിക്കറ്റ് ഹീറോസിന്റെ സഫീർ പിടി എന്നീ മൂന്നു ഫ്രാഞ്ചൈസി ഉടമകൾ, സംഘാടകരായ ബേസ്ലൈൻ വെൻചേഴ്സിനൊപ്പം ഈ ലീഗിൽ മടങ്ങിയെത്തും.
എൻ.ബി.എയുടെയും മറ്റ് യു.എസ് സ്പോർട്ടിങ് ലീഗുകളുടെയും പ്രവർത്തനഘടകമാണ് പ്രൈം വോളിബോൾ ലീഗിനുള്ളത്. ടീം ഉടമകൾ ഹോൾഡിംഗ് ഓർഗനൈസേഷന്റെ പങ്കാളികളായിട്ടുള്ള ഈ രീതി ലീഗിന് സ്ഥിരമായി സാമ്പത്തിക സ്ഥിതിയും സുഗമമായ സംഘാടനവും ഉറപ്പാക്കുന്നു.
Read Also:- യൂറോ കപ്പിൽ ഇംഗ്ലണ്ടിന് തിരിച്ചടി: പ്രധാനതാരങ്ങൾ ഐസൊലേഷനിൽ
ടീം ഉടമകളെന്ന രീതിയിലും, കായിക രംഗത്തെ നിക്ഷേപകർ എന്ന രീതിയിലും ഹോൾഡിംഗ് ഓർഗനൈസേഷന്റെ പങ്കാളിത്തം ഫ്രാഞ്ചൈസികൾക്ക് കൂടുതൽ മൂല്യം വാഗ്ദാനം ചെയ്യുകയും ദീർഘകാല സഹകരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Post Your Comments