KeralaNews

ടോം ജോസിന് നളിനി നെറ്റോയുടെ ക്ലീന്‍ ചിറ്റ് : റിപ്പോര്‍ട്ട് പുറത്തായി

തിരുവനന്തപുരം:വിജിലൻസ് പ്രതി ചേർത്ത മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിനെ ആക്ഷേപങ്ങളിൽ നിന്നെല്ലാം കുറ്റവിമുക്തനാക്കിയിരുന്നതായി നളിനി നെറ്റോയുടെ റിപ്പോർട്ട്.ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞ വർഷമാണ് ടോം ജോസിനെതിരെയുള്ള ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ചത്.അനിത ജോസിന്റെ വിശദാംശങ്ങൾ തേടി വിജിലൻസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് നളിനി നെറ്റോയുടെ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ 2010ലാണ് ടോംജോസ് അന്‍പതേക്കര്‍ ഭൂമി സ്വന്തമാക്കിയത്. 1.34 കോടി രൂപ എസ്.ബി.ഐയില്‍ നിന്ന് വായ്പയെടുത്താണ് ഭൂമി വാങ്ങിയതെന്നാണ് ടോംജോസ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷത്തിനകം 1.41കോടി രൂപയായി വായ്പ അടച്ചുതീർക്കുകയായിരുന്നു.ഭാര്യാപിതാവും ഉറ്റ ബന്ധുവുമാണ് വായ്പ തിരിച്ചടയ്ക്കാന്‍ പണം നല്‍കിയതെന്നാണ് ടോംജോസ് ആദ്യം പറഞ്ഞത്. പിന്നീട് പ്രവാസിമലയാളിയും സുഹൃത്തുമായ ഡോ. അനിതാ ജോസ് ഒരുകോടിയിലേറെ രൂപ നല്‍കി സഹായിച്ചുവെന്നും അറിയിച്ചു.എന്നാൽ ഇതിനു പിന്നാലെ 2011ല്‍ കൊച്ചിയില്‍ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ച ഫ്ളാറ്റിലും ഡോ. അനിതയ്ക്ക് സാമ്പത്തിക പങ്കാളിത്തമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ഭൂമി വാങ്ങിയതിന്റെ നടപടിക്രമങ്ങളിൽ പിഴവുണ്ടെന്നും എന്നാൽ ഇതിന്റെ സാമ്പത്തിക ശ്രോതസ് ടോം ജോസ് വിശദീകരിച്ചതിൽ അപാകതയില്ലന്നും റിപ്പോർട്ടിൽ പറയുന്നു.തനിക്ക്ഒരുകോടിയിലേറെ രൂപ നൽകി സഹായിച്ച പ്രവാസി മലയാളി ഡോ അനിത ജോസ് കുടുംബ സുഹൃത്താണ് .0 വർഷത്തിലേറെയായി താൻ നാട്ടിലെ അവരുടെ പവർ ഓഫ് അറ്റോർണിയാണെന്നും ടോം ജോസ് സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരിന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതിയിൽ തയാറാക്കിയ ഈ പവർ ഓഫ് അറ്റോർണിയുടെ കോപ്പി സഹിതം അദ്ദേഹം സമർപ്പിച്ച വിശദീകരണം പരിശോധിച്ചായിരുന്നു നളിനി നെറ്റോ ടോം ജോസെഫിനെതിരെയുള്ള ആരോപണങ്ങളിൽ അദ്ദേഹം കുറ്റവിമുക്തനാണെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയത്

shortlink

Post Your Comments


Back to top button