Latest NewsNewsIndia

‘ഹിജാബ് ധരിച്ച് സഭയിൽ വരും, ധൈര്യം ഉണ്ടോ തടയാൻ?’: വെല്ലുവിളിച്ച് കോൺഗ്രസ് എംഎൽഎ ഖനീസ് ഫാത്തിമ

ഉഡുപ്പി: കർണാടകയിൽ ഹിജാബിനെ ചൊല്ലി തർക്കം തുടരുന്നതിനിടെ സർക്കാർ പുറത്തുവിട്ട പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ ഖനീസ് ഫാത്തിമയും അനുയായികളും. താൻ ഹിജാബ് ധരിച്ചാണ് സഭയിൽ പോകുന്നതെന്നും അത് തടയാൻ സർക്കാരിന് ധൈര്യമുണ്ടോ എന്നും ഉണ്ടെങ്കിൽ ഒന്ന് തടഞ്ഞുനോക്കൂ എന്നും ഇവർ വെല്ലുവിളിക്കുന്നു.

‘പെൺകുട്ടികൾ അടിച്ചമർത്തപ്പെടുകയാണ്. പരീക്ഷയ്ക്ക് 2 മാസം മുമ്പ് സ്കൂളുകളിൽ അവരുടെ പ്രവേശനം നിഷേധിക്കപ്പെടുന്നു, അതിനാൽ എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകൾ കലബുറഗിയിലെ ഡിസി ഓഫീസിൽ ഒത്തുകൂടി പ്രതിഷേധം ഉയർത്തുകയാണ്. യൂണിഫോമിന്റെ നിറത്തിനനുസരിച്ച് ഹിജാബിന്റെ കളർ മാറ്റാൻ തയ്യാറാണെന്നും പക്ഷെ അത് പൂർണമായും ഒഴിവാക്കാനാണ് പറയുന്നതെങ്കിൽ അംഗീകരിക്കാൻ കഴിയില്ല. ഞാൻ നിയമസഭയിലും ഹിജാബ് ധരിക്കുന്നു, അവർക്ക് കഴിയുമെങ്കിൽ അവർക്ക് എന്നെ തടയാം’, ഖനീസ് ഫാത്തിമ പറഞ്ഞു.

Also Read:എസ്ബിഐയിൽ 53 സ്പെഷലിസ്റ്റ് കേഡർ ഓഫീസർ: ഇപ്പോൾ അപേക്ഷിക്കാം

വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നൽകുമെന്നും ഒപ്പം ഉഡുപ്പിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും കോൺഗ്രസ് പറയുന്നു. അതേസമയം, മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജ് യൂണിഫോമിന്റെ ചട്ടങ്ങൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ആണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ‘ഹിജാബ് വിവാദവുമായി’ ബന്ധപ്പെട്ട് പുറത്തുവന്ന ഉത്തരവിൽ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ നിർദേശിക്കാത്ത സാഹചര്യത്തില്‍ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതുക്രമ സമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

മുസ്ലീം പെൺകുട്ടികൾ കോളേജ് യൂണിഫോം ചട്ടങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും ഹിജാബ് ധരിച്ചെത്തുകയും ചെയ്തതിനെ തുടർന്നാണ് ഉഡുപ്പിയിൽ പ്രതിഷേധം രൂക്ഷമായത്. ആൺകുട്ടികൾ കാവി ഷോൾ ധരിച്ച് എത്തിയതോടെ ഹിജാബ്, കാവി ഷോൾ, എന്നിവ ധരിക്കുന്നത് നിരോധിക്കാൻ കോളേജ് അധികൃതർ നിർബന്ധിതരാവുകയായിരുന്നു. മറ്റ് നിരവധി വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുകയാണ്‌ എന്നറിഞ്ഞിട്ടും ഇതിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പിന്നോട്ടില്ലെന്ന് തീരുമാനിച്ച് പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഇതോടെയാണ്, ശർക്കര വിഷയത്തിൽ ഇടപെട്ടതും പുതിയ ഉത്തരവ് പുറപ്പെടുവിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button