Latest NewsNewsInternational

അഞ്ച് വയസ്സുകാരന്‍ അഞ്ച് ദിവസം കുഴല്‍ക്കിണറില്‍: ഒടുവിൽ സംഭവിച്ചത്

മൊറോക്കോ: വടക്കന്‍ മൊറോക്കോയിലെ ചെഫ്ചൗവില്‍ കുഴല്‍ക്കിണറില്‍ അഞ്ച് ദിവസമായി കുടുങ്ങിക്കിടന്ന ബാലന്‍, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് മരിച്ചു. രാജ്യത്തെയാകെ ശ്രദ്ധയാകര്‍ഷിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ അഞ്ചു വയസ്സുകാരനായ റയാല്‍ അവ്‌റാം ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

കിണറിന് മുകള്‍ഭാഗത്ത് 45 സെന്റീമീറ്റര്‍ മാത്രമായിരുന്നു വീതി. താഴേക്ക് 32 മീറ്റര്‍ (100 അടി )താഴ്ചയാണ് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം കഠിനമായിരുന്നു. മണ്ണിടിച്ചില്‍ സാധ്യത ഏറെയായിരുന്ന ഇവിടെ സമാന്തരമായി തുരങ്കം നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വയനാട് വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണെന്ന് മനസ്സിലാക്കുന്നത്. ചെഫ്ചൗവിന് ചുറ്റുമുളള മലയോര പ്രദേശത്ത് ശൈത്യകാലത്ത് കഠിനമായ തണുപ്പാണ്. രക്ഷാപ്രവര്‍ത്തകര്‍ ട്യൂബിലൂടെ ഭക്ഷണവും വെളളവും ഓക്‌സിജനും നല്‍കി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടിയുടെ അടുത്തെത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും കാണാനുമായി ധാരാളം പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button