Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് 9 ലക്ഷത്തിലധികം പേർ

ദുബായ്: ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ ഇതുവരെ സന്ദർശനം നടത്തിയത് 9 ലക്ഷത്തിലധികം പേർ. ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പത് ലക്ഷം സന്ദർശകർ എന്ന പ്രബലമായ നാഴികക്കല്ല് ഇന്ത്യൻ പവലിയൻ മറികടന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സന്ദർശകർക്കും തങ്ങൾ നന്ദി അറിയിക്കുന്നു. ഒരു ദശലക്ഷം സന്ദർശകർ എന്ന നേട്ടം കൈവരിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: സ്ഥാനാർത്ഥികളെക്കുറിച്ച് പാർട്ടിക്കു തന്നെ വിശ്വാസമില്ല, വോട്ടർക്കു വിശ്വാസമുണ്ടാവുന്നത് എങ്ങനെ?: അരുൺകുമാർ

ഇന്ത്യയുടെ പങ്കാളിത്തം, ആത്മാഭിമാനം, ജനത എന്നിവയുടെ പ്രതിഫലനമാണ് ഇന്ത്യൻ പവലിയൻ. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്സ്പോ വേദിയിൽ ഇന്ത്യൻ പവലിയൻ ആരംഭിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എക്സ്പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ.

ദുബായ് എക്‌സ്‌പോ അവസാനിച്ച ശേഷം സെമിനാറുകൾക്കും പ്രദർശനങ്ങൾക്കുമുള്ള വേദിയാക്കി ഇന്ത്യൻ പവലിയനെ ഉപയോഗപ്പെടുത്താം. 1.2 ഏക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പവിലിയന്റെ പുറം ഭാഗം സ്വയം തിരിയുന്ന 600 ബ്ലോക്കുകൾ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്.

Read Also: യോഗിയുണ്ടെങ്കില്‍ ജീവനുണ്ട്, ജീവനുണ്ടെങ്കില്‍ ലോകമുണ്ട്: തെരഞ്ഞെടുപ്പില്‍ യോഗിയെ മറക്കരുതെന്ന് കങ്കണ

shortlink

Related Articles

Post Your Comments

Related Articles


Back to top button