ജനീവ: അന്യമതങ്ങളോടുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് യുഎന്നിലെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ആവശ്യപ്പെട്ട് ഭാരതം. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായ ടി എസ് തിരുമൂർത്തിയാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.
അഫ്ഗാനിസ്ഥാനിലെ ബാമിയൻ ബുദ്ധ പ്രതിമകൾ തകർത്ത സംഭവം ഉദാഹരിച്ചു കൊണ്ടായിരുന്നു തിരുമൂർത്തിയുടെ പ്രസ്താവന. മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയ്ക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ബാമിയൻ ബുദ്ധപ്രതിമകൾ തകർക്കപ്പെട്ടത് എന്ന് തിരുമൂർത്തി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച നടന്ന അന്താരാഷ്ട്ര മനുഷ്യസാഹോദര്യ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്കാരികസഖ്യമായ യുഎൻഎഒസിയാണ് ഈജിപ്തിന്റെയും യുഎഇയുടേയും പങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിച്ചത്. 2001-ലാണ് അഫ്ഗാനിസ്ഥാനിലെ വിശ്വപ്രസിദ്ധമായ ബാമിയൻ ബുദ്ധപ്രതിമകൾ തകർക്കപ്പെട്ടത്. 38,55 മീറ്റർ വീതം ഉയരമുണ്ടായിരുന്ന ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ പ്രതിമകൾ തകർത്തത് താലിബാനാണ്.
Post Your Comments