MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് തെങ്ങിന് തടം എടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയത് അപൂർവ്വ നിധി ശേഖരം

മൺചട്ടിക്കകത്ത് പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് ഇവർ നാണയങ്ങളുടെയും വളയങ്ങളുടെയും മറ്റും രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്.

മലപ്പുറം: പൊന്മളയിൽ തെങ്ങിന് തടം എടുക്കുന്നതിനിടെ വീട്ടുവളപ്പിൽ നിന്നും അപൂർവ്വ സ്വർണ നിധി കണ്ടെത്തി. പൊന്മള മണ്ണഴി തെക്കേമണ്ണിൽ കാർത്ത്യായനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് നിധി കണ്ടെടുത്തത്. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. തെങ്ങിൻ തടം വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കാണ് നിധി ശേഖരം ലഭിച്ചത്.

Also read: ‘ടേക്ക് എ ബ്രേക്ക്’ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

മൺചട്ടിക്കകത്ത് പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് ഇവർ നാണയങ്ങളുടെയും വളയങ്ങളുടെയും മറ്റും രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. സ്വർണ ഉരുപ്പടികൾക്ക് നല്ല തൂക്കം ഉണ്ടായിരുന്നു. നിധി ലഭിച്ച ഉടനെ തൊഴിലാളികൾ ഗൃഹനാഥനെ ഏൽപ്പിക്കുകയായിരുന്നു. നാണയ രൂപങ്ങളിലാണെങ്കിലും ഉരുപ്പടികളിൽ പ്രത്യേക അടയാളങ്ങൾ ഒന്നും ഇല്ല.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പ് സ്ഥലത്തെത്തി നിധി ഏറ്റെടുത്ത് ജില്ലാ ട്രഷറിയിലേക്ക് മാറ്റി. ഈ നിധി ശേഖരം സംബന്ധിച്ച് പുരാവസ്തു വകുപ്പ് വിശദമായ അന്വേഷണം നടത്തും. പൊലീസും സംഭവസ്ഥലം സന്ദർശിച്ചു. കാർത്ത്യായനിയുടെ മകൻ പുഷ്പരാജന്റെ സാന്നിധ്യത്തിലാണ് വില്ലേജ് അസിസ്റ്റന്റ് ബിജു നിധി ട്രഷറി ഓഫീസർക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button