ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ബേ​ക്ക​റി തീയിട്ട് നശിപ്പിച്ചു

ഐ​ത്തി​യൂ​ർ നെ​ല്ലി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​നി​യു​ടെ മ​ഹാ​ല​ക്ഷ്മി ബേ​ക്ക​റി​യാണ് തീവച്ച് നശിപ്പിച്ചത്

കാ​ട്ടാ​ക്ക​ട : ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ബേ​ക്ക​റി കു​ത്തി​ത്തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ തീ​വ​ച്ച് നശിപ്പിച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെയാണ് സംഭവം. ഐ​ത്തി​യൂ​ർ നെ​ല്ലി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​നി​യു​ടെ മ​ഹാ​ല​ക്ഷ്മി ബേ​ക്ക​റി​യാണ് തീവച്ച് നശിപ്പിച്ചത്.

സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​യ്ക്ക് വ​ലി​ച്ചെ​റി​യു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ബേ​ക്ക​റി​ക്ക് സ​മീ​പ​ത്ത് നി​ന്ന് തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത് കാണുകയായിരുന്നു. തു​ട​ർ​ന്ന് ബേ​ക്ക​റി ഉ​ട​മ അ​നി​യേ​യും അ​ഗ്നി​ശ​മ​ന​ശേ​ന​യേ​യും സമീപവാസികൾ ആണ് വി​വ​ര​മ​റി​യി​ച്ചത്.

നാ​ട്ടു​കാ​ർ സം​ഭ​വ സ്ഥ​ല​ത്തേ​യ്ക്ക് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​യ്ക്കും മൂ​ന്നുപേ​ർ ബൈ​ക്കി​ൽ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​താ​യി ദ്യ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ഇ​വി​ടെ ബേ​ക്ക​റി ന​ട​ത്തു​ന്നു​ണ്ടെ​ന്നും ആ​രു​മാ​യും ഒ​രു പ്ര​ശ്ന​മി​ല്ലെ​ന്നും ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യും ബേ​ക്ക​റി ഉ​ട​മ അ​നി പ​റ​ഞ്ഞു.

Read Also : ‘ശിവശങ്കരൻ ഇടനിലക്കാരൻ, മുഖ്യമന്ത്രി അഴുക്കിൽ കുളിച്ചു നിൽക്കുന്നു’ : ഡോ. കെഎസ് രാധാകൃഷ്ണൻ

സംഭവത്തിൽ ബാ​ല​രാ​മ​പു​രം പൊലീ​സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.​ പ്ര​ദേ​ശ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നും പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​ര​ങ്ങ​ളൊ​ന്നു ല​ഭ്യ​മാ​യി​ട്ടി​ല്ല​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണോ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ പ​റ​യാ​നാ​കൂ​വെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button