തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എംശിവശങ്കര്‍ സ്വപ്‌ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും കുടുങ്ങുമെന്നും പറഞ്ഞ വി മുരളീധരൻ മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പുസ്തകരചനയുടെ പേരില്‍ ശിവശങ്കരനെ സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കടത്തുകേസിൽ കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള അധികാര ദുരുപയോഗവും ദുര്‍വിനിയോഗവും നടത്തിയിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെയോ സിപിഎം നേതാക്കളെയോ വേട്ടയാടാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നുള്ളത് വ്യക്തമാണെന്നും മുരളീധരൻ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ശരിയായ രീതിയില്‍ പോകുന്നുണ്ടെന്നും കേസ് അന്വേഷണം ഒരുതരത്തിലും അവസാനിപ്പിച്ചിട്ടില്ലെന്നു വി മുരളീധരന്‍ പറഞ്ഞു.
അഞ്ച് വർഷങ്ങൾക്കുള്ളിൽ 50 ചീറ്റകളെ എത്തിക്കും: പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ഒരാഴ്ചയായി മുഖ്യമന്ത്രി ദുബായിലാണ്. എന്താണ് ഒരാഴ്ചക്കാലത്തെ ഔദ്യോഗിക പരിപാടി? അദ്ദേഹം ചികിത്സക്ക് പോയി. അത് വ്യക്തിപരമായ കാര്യമാണ്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഒരാഴ്ചയായി ദുബായില്‍ എന്താണ് ഔദ്യോഗിക പരിപാടിയെന്ന കാര്യം അദ്ദേഹം വിശദീകരിക്കണം. വി മുരളീധരന്‍ ആവശ്യപ്പെട്ടു.
Post Your Comments