PalakkadLatest NewsKeralaNattuvarthaNews

‘ചെറിയ വട വെറും ഒരു വലിയ വട’: ചങ്കരേട്ടന്റെ രണ്ടാമത്തെ പുസ്തകത്തിനായി പേരുകൾ ക്ഷണിക്കുന്നു, സമ്മാനം ഒരു പുതിയ ഐഫോൺ

പാലക്കാട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം. ശിവശങ്കറിന്റെ അനുഭവകഥ കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇതേതുടർന്ന് കേസിൽ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് ശിവശങ്കറിന്റെ സ്വാധീനം വ്യക്തമാക്കുന്ന മറ്റു ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു.

ഐഫോൺ ഉൾപ്പെടെ പല സമ്മാനങ്ങളും ശിവശങ്കറിന് നൽകിയിട്ടുണ്ടെന്നും, ശിവശങ്കറുമായി വ്യക്തിപരമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് സ്വപ്ന രംഗത്ത് വന്നത്. ഈ സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.

ചങ്കരേട്ടന്റെ രണ്ടാമത്തെ പുസ്തകത്തിനായി പേരുകൾ ക്ഷണിക്കുന്നു എന്നും നല്ല പേര് നിർദ്ദേശിക്കുന്നയാളിന് സമ്മാനം ഒരു പുതിയ ഐഫോൺ വിജയിയുടെ പിറന്നാളിന് സമ്മാനമായി നൽകുന്നതായിരിക്കും എന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം, ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുത് : ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍

ചങ്കരേട്ടന്റെ രണ്ടാമത്തെ പുസ്തകത്തിനായി പേരുകൾ ക്ഷണിക്കുന്നു. നല്ല പേര് നിർദ്ദേശിക്കുന്നയാളിന് സമ്മാനം ഒരു പുതിയ ഐഫോൺ. വിജയിയുടെ പിറന്നാളിന് സമ്മാനം നൽകുന്നതായിരിക്കും.
നിലവിൽ പരിഗണിക്കുന്ന ചില പേരുകൾ:
– വെളുക്കാൻ തേച്ചത് വെറും ഒരു പാണ്ട്
– ചുണ്ടയ്ക്ക വെറും ഒരു വഴുതനങ്ങ
– ചെറിയ വട വെറും ഒരു വലിയ വട
– പുട്ടുകുറ്റി വെറും ഒരു തള്ളൽ
– വേലിയിൽ ഇരുന്നത് വെറും ഒരു പാമ്പ്
– നെത്തോലി വെറും ഒരു മീൻ
– നായര് പിടിച്ചത് വെറും ഒരു പുലിവാല്
നിങ്ങൾക്കും നിർദ്ദേശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button