ഹൈദരാബാദ് : തെലങ്കാനയില്‍ സമത്വ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമാനുജാചാര്യന്റെ ഓര്‍മ്മയ്ക്കായാണ് 216 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചത്. ഇത് രാജ്യത്തെ യുവ തലമുറയ്ക്ക് പ്രോത്സാഹനമേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമാനുജാചാര്യയുടെ അറിവിന്റെയും ആദര്‍ശങ്ങളുടെയും പ്രതീകമാണ് പ്രതിമയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഹിജാബ് ധരിച്ചുകൊണ്ട് യൂണിഫോം ചട്ടലംഘനം, കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം
വിശ്വാസം, ജാതി, മതം എന്നിവയുള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിച്ച മഹാനാണ് രാമാനുജാചാര്യന്‍. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, താമ്രം, സിങ്ക് എന്നീ അഞ്ച് ലോഹങ്ങള്‍ സംയോജിപ്പിച്ച ‘പഞ്ചലോഹ’ കൊണ്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹ പ്രതിമകളില്‍ ഒന്ന് കൂടിയാണിത്.
‘ഭദ്ര വേദി’ എന്ന 54 അടി ഉയരമുള്ള കെട്ടിടത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വേദിക് ഡിജിറ്റല്‍ ലൈബ്രറി, ഗവേഷണ കേന്ദ്രം, പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍, തിയേറ്റര്‍, ശ്രീരാമാനുജാചാര്യരുടെ കൃതികള്‍ സൂക്ഷിക്കുന്ന വിദ്യാഭ്യാസ ഗാലറി എന്നിവയും ഇവിടെ നിര്‍മ്മിക്കും.
Post Your Comments