ലഖ്നൗ: എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ വെടിവച്ചത് കൊല്ലാന്‍ തന്നെയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നോയിഡ സ്വദേശി സച്ചിന്‍ ആണ് പോലീസിനോട് കുറ്റമേറ്റത്. ‘വലിയ രാഷ്ട്രീയ നേതാവാകുകയാണ് തന്റെ ലക്ഷ്യം. ഒവൈസിയുടെ പ്രസംഗങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. സുഹൃത്ത് ശുഭത്തോടൊപ്പമെത്തിയാണ് വെടിവച്ചത്. വെടിവച്ച വേളയില്‍ ഒവൈസി താഴ്ന്നത് കൊണ്ട് രക്ഷപ്പെട്ടു. പിന്നീട് താഴ്ഭാഗത്ത് വെടിവച്ചു. ഒവൈസിക്ക് വെടി കൊണ്ടു എന്നാണ് കരുതിയത്. തുടര്‍ന്ന് വേഗം രക്ഷപ്പെടുകയായിരുന്നു’ , സച്ചിന്‍ പോലീസിനോട് വിശദീകരിച്ചു.
Read Also : ലതാ മങ്കേഷ്കറുടെ ആരോഗ്യനില അതീവ ഗുരുതരം : പ്രാർത്ഥനയോടെ ആരാധകർ
‘ഒവൈസിയെ ആക്രമിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയിലെ ഇടപെടലുകളും പരിശോധിച്ചു. അവസരം ലഭിക്കുമെന്ന് കരുതി ഒവൈസി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്കെത്തി. എന്നാല്‍ വലിയ ജനക്കൂട്ടം കാരണം ലക്ഷ്യം സാധിച്ചില്ല. പിന്നീടാണ് മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒവൈസി പോകുന്നു എന്ന വിവരം ലഭിച്ചത്. അദ്ദേഹം വരുന്നതിന് മുമ്പ് ഞാന്‍ ടോള്‍ ബൂത്തിലെത്തി. കാര്‍ എത്തിയ ഉടനെ വെടിവയ്ക്കുകയായിരുന്നു’, സച്ചിന്‍ പറയുന്നു.
അതേസമയം, സച്ചിന്‍ തോക്ക് വാങ്ങിയത് സംബന്ധിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. മീററ്റില്‍ നിന്നാണ് ഇയാള്‍ തോക്ക് വാങ്ങിയത്. തലീം എന്ന വ്യക്തിയാണ് തോക്ക് നല്‍കിയത്. സച്ചിന്റെ ഉദ്ദേശം തലീമിന് അറിയില്ലായിരുന്നു. തലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ അസദുദ്ദീന്‍ ഒവൈസിക്ക് നേരെ ആക്രമണമുണ്ടായത്. മീററ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ വെടിവയ്പുണ്ടായത്. മീററ്റിലെ ഛാജര്‍സി ടോള്‍ പ്ലാസയ്ക്കടുത്തായിരുന്നു സഭവം.
Post Your Comments