
മുംബൈ: പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കർ ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് അവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒരു മാസമായി, മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ലതാ മങ്കേഷ്‌കർ. കൊറോണ ബാധയെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് ലതാ മങ്കേഷ്കർക്ക് ന്യൂമോണിയയും പിടിപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ, ഗായിക കൊറോണയിൽ നിന്നും മുക്തയായെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അവർ. പിന്നീടാണ്, ലതാ മങ്കേഷ്കറുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ ഗായികയുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥനയുമായി എത്തിയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.1942-ൽ, തന്റെ പതിമൂന്നാം വയസിലാണ് മങ്കേഷ്‌കർ സംഗീതലോകത്തേക്ക് വരുന്നത്.
Post Your Comments