
ശ്രീനഗർ: ഹെഡ് കോൺസ്റ്റബിളിനെ വധിച്ച കൊലയാളികളെ വെടിവെച്ചു കൊന്ന് കശ്മീർ പോലീസ്. ഹെഡ് കോൺസ്റ്റബിളായ അലി മുഹമ്മദിനെയാണ് കൊലയാളികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒരാഴ്ച മുൻപ്, അനന്തനാഗിലെ ബിജ്ബിഹാരയിലുള്ള വീടിനു സമീപത്തു വച്ചാണ് ഹെഡ്കോൺസ്റ്റബിൾ അലി മുഹമ്മദ് ഭീകരരാൽ വെടിയേറ്റ് മരിക്കുന്നത്.
ലഷ്കർ-ഇ-ത്വയ്ബ, ദ റസിസ്റ്റൻസ് ഫ്രണ്ട് എന്നി സംഘടനകളിൽ പ്രവർത്തിക്കുന്ന ഭീകരവാദികളാണ് പോലീസ് വെടിവെച്ചു കൊന്ന രണ്ടു പേർ. ഹസൻപോറ അനന്ത്‌നാഗിൽ വച്ചാണ് വെടിവെപ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ നിന്നും രണ്ട് പിസ്റ്റലുകളും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയ വിവരം കശ്‍മീർ പോലീസ് ട്വീറ്റ് ചെയ്യുകയായിരുന്നു.
Post Your Comments