ബാങ്കോക്ക്: മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കാന്‍ നീക്കവുമായി തായ്‌ലാന്റ് സര്‍ക്കാര്‍. ഇതോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താനുള്ള അനുമതിയാകും ജനങ്ങള്‍ക്ക് ലഭിക്കുക. നിര്‍ണായകമായ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന സൂചനകളാണ്
തായ്ലാന്റിലെ നര്‍ക്കോട്ടിക്ക് ബോര്‍ഡ് നല്‍കുന്നത്.
Read Also : സത്യസന്ധതയ്ക്കുള്ള അംഗീകാരം: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്
മരുന്ന് നിര്‍മാണത്തിനായും ഗവേഷണങ്ങള്‍ക്കും മരിജുവാന ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയ ആദ്യ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്. 2018ലായിരുന്നു ഇത് നിയമവിധേയമാക്കിയത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കും. ഇതോടെ പ്രാദേശിക ഭരണകര്‍ത്താക്കളുടെ അനുമതിയോടെ വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്താം.
ഔദ്യോഗിക റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 120 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് നിയമം പ്രാബല്യത്തില്‍ വരിക. കഞ്ചാവിന്റെ നിയമപരമായ ഉപയോഗങ്ങള്‍, നിര്‍മാണം, വാണിജ്യപരമായ ഉപയോഗം, അതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നീ വിശദാംശങ്ങളടങ്ങുന്ന ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments