പനാജി: തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ബംഗാളിൽ ഗോവൻ മോഡൽ ക്രമസമാധാന പാലന നയം സ്വീകരിക്കണമെന്ന് ബിജെപി നേതാവ് സിടി രവി.
‘തൃണമൂൽ സർക്കാർ അവിടെ ഗോവൻ മോഡൽ നിയമപാലനം സ്വീകരിക്കണം. പശ്ചിമ ബംഗാളിലെ കൊലപാതകങ്ങളും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഇങ്ങോട്ട് കൊണ്ടുവരരുത്. ഗോവയിലേതു പോലെ സുന്ദരമായ റോഡുകൾ ബംഗാളിലും വരണം’എന്നാണ് അദ്ദേഹം പറഞ്ഞത്.
‘രാഹുൽ ഗാന്ധി, സത്യത്തിൽ ഒരു ടൂറിസ്റ്റ് പൊളിറ്റീഷ്യൻ ആണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള സമയത്ത് മാത്രമേ അദ്ദേഹം ഗോവയിലേക്ക് വരികയുള്ളൂ’ എന്നും കാലൻഗൂട്ട് നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ രവി പറഞ്ഞു. കോൺഗ്രസിന്റെ പോലെ, ബിജെപി ചൈനയുമായി കരാർ ഒപ്പിടാനൊന്നും നിൽക്കില്ല. രാജ്യത്തിനോട് കുറച്ചു കൂടി വിശ്വസ്തത കോൺഗ്രസ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട്, ഗോവയിലേതു പോലെയുള്ള മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഡൽഹി നഗരത്തിലും ഒരുക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിടി രവി പറഞ്ഞു. ഫെബ്രുവരി പതിനാലാം തീയതിയാണ് ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
Post Your Comments