തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി മാസം 9-ാം തീയതി ബുധനാഴ്ച ആരംഭിക്കുന്നു. കോവിഡ് 19 വ്യാപന തടയണമെന്ന സാമൂഹിക പ്രതിബദ്ധതയോടെയും ആചാരങ്ങൾ പാലിച്ചു കൊണ്ടും പൊങ്കാല മഹോത്സവം നടത്തുവാനാണ് ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 10.50 ന് പാടി കാപ്പുകെട്ടി കുടിയിരുത്തുന്നു.
Also read : ’24 ന്യൂസ് ചാനലിനോടും സഹിൻ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വർധിച്ചു’: കാരണം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല 17.02.2002 വ്യാഴാഴ്ച രാവിലെ 10.50 ന് ക്ഷേത്ര പണ്ടാര അടുപ്പിൽ തീ കത്തിച്ച് പൊങ്കാല അർപ്പണം ആചാരപൂർവ്വം നടത്തുന്നതാണ്. ഭക്തജനങ്ങൾക്ക് സമയക്രം പാലിച്ച് അവരവരുടെ ഭവനങ്ങളിൽ പൊങ്കാല അടുപ്പ് തയ്യാറാക്കി നിവേദ്യം ഭക്തിപൂർവ്വം ദേവിക്ക് സമർപ്പിക്കാവുന്നതാണ്.
എന്നാൽ പ്രസ്തുത പൊങ്കാല സമർപ്പണം പൊതുനിരത്തിലേയ്ക്കോ പൊതുസ്ഥലങ്ങളിലേയ്ക്കോ വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ഭക്തജനങ്ങൾക്ക് പൊങ്കാല ദിവസം ഓൺലൈൻ വഴിയോ നേരിട്ടോ പണമടച്ച് ക്ഷേത്രത്തിൽ വഴിപാടായി പൊങ്കാല നടത്താവുന്നതാണ്. ഉച്ചയ്ക്ക് 1.20 തന്നെ പൊങ്കാല നിവേദിക്കുകയും ചെയ്യുന്നതാണ്.
അന്നുരാത്രി തന്നെ ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 18-ാം തീയതി വെള്ളിയാഴ്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു ക്ഷേത്രത്തിലെ കാപ്പുകെട്ട് കുടിയിരുത്തൽ മുതൽ കുരുതി തർപ്പണം വരെയുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രാചാര പ്രകരം നടത്തുന്നതാണ് വാർത്ത സമ്മേളത്തിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
Post Your Comments