ThiruvananthapuramLatest NewsKeralaNattuvarthaNews

ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന്: ആറ്റുകാല്‍ പൊങ്കാല ഈ മാസം 17ന്

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം ചലച്ചിത്രതാരം മോഹൻലാലിന്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പൊങ്കാല ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ ഉദ്‌ഘാടനവും മോഹൻലാൽ നിർവഹിക്കും. ഫെബ്രുവരി ഒൻപതിന് രാവിലെ 10.50ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. വൈകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും.

ഈ മാസം 17നാണ് ആറ്റുകാല്‍ പൊങ്കാല നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങൾ സ്വന്തം വീടുകളിൽ പൊങ്കാല അർപ്പിക്കണമെന്നും ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

കമ്പനി ഗോഡൗണിൽ നിന്ന് 590 എൽഇഡി ടിവികൾ മോഷ്ടിച്ച വെയർഹൗസ് മാനേജർ പിടിയിലായി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടവരാതെ ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും കോവിഡ് മാനദണ്ഡം പാലിച്ച് നടത്താനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button