ThiruvananthapuramNattuvarthaLatest NewsKeralaNews

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്

തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

വിഴിഞ്ഞം ഉച്ചക്കടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സുഹൃത്ത് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Read Also : വളക്കടയില്‍ മറന്നുവച്ച ആറ് ലക്ഷം രൂപ: അഞ്ച് ലക്ഷം രൂപയും വഴിയരികില്‍ നിന്ന് കിട്ടി, ഓട്ടോക്കാരനെ തിരഞ്ഞ് പൊലീസ്

ഉടൻ തന്നെ സജികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button