KeralaLatest NewsNews

ഭര്‍ത്താവ് ജോലിക്ക് പോയിരുന്നെങ്കിലും തനിക്ക് ഒന്നും തന്നില്ല: പുരുഷന്മാരാല്‍ അപമാനിക്കപ്പെട്ടു : സ്വപ്ന സുരേഷ്

തിരുവനന്തപുരം: എം ശിവശങ്കറിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്‌ന സുരേഷ് പ്രതികരണവുമായി രംഗതത് എത്തി. ഭര്‍ത്താവിനെതിരെ സ്വപ്ന രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

Read Also : ജേക്കബ് തോമസിനോട് ഇടഞ്ഞ സർക്കാർ ശിവശങ്കരനു മുന്നിൽ മുട്ടുമടക്കിയോ?

‘വിവാദം വന്നതിന് പിന്നാലെ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേര്‍ന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറയുകയാണ്. ഒരു സ്ത്രീയെ കിട്ടുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ല’ , അവര്‍ ഒരു ചാനലിനോട് പറഞ്ഞു.

മൂന്ന് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും തന്നെ നിരന്തരം അധിക്ഷേപിക്കുന്നുവെന്നാണ് സ്വപ്നയുടെ ആരോപണം. ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button