ThrissurKeralaNattuvarthaLatest NewsNews

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം : പ്രതിക്ക് ആറുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

പു​ന്ന​യൂ​ർ അ​ക​ലാ​ട് ഒ​റ്റ​യി​നി കോ​ഞ്ച​ട​ത്ത്​ വീ​ട്ടി​ൽ ഉ​മ്മ​റി​നെ​യാ​ണ് (47) കോടതി ശിക്ഷിച്ചത്

കു​ന്നം​കു​ളം: 11 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യ്ക്ക് ആ​റു​വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴയും ശിക്ഷ വി​ധി​ച്ച് കോടതി. കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി എം.​പി. ഷി​ബു ആണ് ശി​ക്ഷി​ച്ച​ത്. പു​ന്ന​യൂ​ർ അ​ക​ലാ​ട് ഒ​റ്റ​യി​നി കോ​ഞ്ച​ട​ത്ത്​ വീ​ട്ടി​ൽ ഉ​മ്മ​റി​നെ​യാ​ണ് (47) കോടതി ശിക്ഷിച്ചത്.

2016 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​നു ​ശേ​ഷം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തി​​രു​ന്നു.

Read Also : ‘കൂറുമാറില്ല, ഇത് സത്യം’: രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഗോവ സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുക്കും

വ​ട​ക്കേ​ക്കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി.​കെ. മോ​ഹി​ത് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ (പോ​ക്സോ) കെ.​എ​സ്. ബി​നോ​യ് ഹാ​ജ​റാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button