പനാജി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തി. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഇന്ന് പാർട്ടിയുടെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന പ്രതിജ്ഞയെടുക്കും.
2017-ൽ ഗോവയിൽ 40-ൽ 17 സീറ്റ് കോൺഗ്രസും 13 സീറ്റ് ബിജെപിയും നേടിയിരുന്നു. എന്നാൽ 15 കോൺഗ്രസ് എംഎൽഎമാർ 2019-ൽ ബിജെപിയിലേക്ക് മാറി. ഈ സഹാചര്യത്തിലാണ് സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുന്നത്.
Read Also : ബാക്ക് ടു നോർമൽ, ഇ ബുൾ ജെറ്റ് വ്ലോഗർമാർക്ക് തിരിച്ചടിയായി കോടതി വിധി: അങ്ങനെ ആ കേസിലും തീരുമാനമായി !
ഫെബ്രുവരി 2 ന് രാഹുൽ ഗാന്ധി സന്ദർശനം നടത്തുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനവും റായ്പൂരിലെ യാത്രയും കാരണം അദ്ദേഹത്തിന്റെ സന്ദർശനം മാറ്റിവെക്കുകയായിരുന്നു. ടൂറിസം മേഖലയിലെ പ്രതിനിധികളുമായും അംഗൻവാടി ജീവനക്കാരുമായും രാഹുൽ സംവദിക്കും. മോർമുഗോവയിലും സാദയിലും അദ്ദേഹം വീടുവീടാന്തരം പ്രചാരണം നടത്തും. തുടർന്ന് സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 14-നാണ് ഗോവയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Post Your Comments