കണ്ണൂർ: ഇ ബുള്‍ ജെറ്റ് വ്ലോഗർമാരുടെ വാഹനമായ നെപ്പോളിയന്റെ അനധികൃതമായ എല്ലാ രൂപമാറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായ എല്ലാ മാറ്റങ്ങളും അത് ചെയ്യിച്ച വർക്ക്ഷോപ്പിൽ തന്നെ കൊണ്ടുപോയി മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നീക്കണമെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. വാഹനം നിയമാനുസൃതമായ രീതിയില്‍ തിരികെ കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഉടമയുടെ സ്വന്തം ചെലവിലാണ് വാഹനത്തിലെ രൂപമാറ്റങ്ങള്‍ നീക്കേണ്ടത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും ഇ ബുള്‍ ജെറ്റ് സഹോദരന്മാർ സമര്‍പ്പിക്കണം.
Also read: അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് സന്ദേശവുമായി കോഹ്ലി
രൂപമാറ്റങ്ങൾ നീക്കം ചെയ്യുന്നതിന് അല്ലാതെ വാഹനം റോഡില്‍ ഇറക്കരുതെന്നും കോടതി ഉത്തരവ് വ്യക്തമാക്കുന്നു. ആറ് മാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയ രജിസ്ട്രേഷൻ സ്ഥിരമായി നഷ്ടപ്പെടാതിരിക്കാൻ വാഹന ഉടമകൾ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ എബിന് വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷന് മുൻപ് മോർട്ടോർവാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് വ്ലോഗർ സഹോദരന്മാരായ എബിനും ലിബിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിന് ഇവര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ആണ് എംവിഡി വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്.
Post Your Comments