MalappuramKeralaNattuvarthaLatest NewsNews

കഞ്ചാവ് വിൽപന : രണ്ടുകിലോ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ

ചെറിയമുണ്ടം വില്ലേജിൽ വാണിയന്നൂർ കുന്നത്ത് പറമ്പിൽ വീട്ടിൽ അയമുവാണ് (69) പൊലീസ് പിടിയിലായത്

തിരൂർ: രണ്ടുകിലോയിലേറെ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ. ചെറിയമുണ്ടം വില്ലേജിൽ വാണിയന്നൂർ കുന്നത്ത് പറമ്പിൽ വീട്ടിൽ അയമുവാണ് (69) പൊലീസ് പിടിയിലായത്.

2.100 കിലോ കഞ്ചാവുമായി തിരൂർ എക്സൈസ് സംഘം ആണ് വയോധികനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഓഫിസിലെ സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസിന്‍റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്.

Read Also : അബുദാബിയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം: മൂന്ന് ഡ്രോണുകള്‍ തടഞ്ഞു നശിപ്പിച്ചെന്ന് പ്രതിരോധമന്ത്രാലയം

പ്രതിയും കഞ്ചാവും തുടർനടപടിക്കായി തിരൂർ എക്സൈസ് റേഞ്ച് ഓഫിസിൽ കൈമാറി. എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെകടർ പി. ജിജു ജോസ്, പ്രിവന്‍റിവ് ഓഫിസർ സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. രാകേഷ്, ധനേഷ്, കെ. മുഹമ്മദ് അലി, ഡ്രൈവർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button